Header 1 vadesheri (working)

വലപ്പാട് പട്ടാപ്പകൽ അടച്ചിട്ട വീട്ടില്‍ വൻ കവർച്ച 63 പവൻ സ്വർണം കവർന്നു .

Above Post Pazhidam (working)

തൃപ്രയാർ : വലപ്പാട് പട്ടാപ്പകൽ അടച്ചിട്ട വീട്ടില്‍ വൻ കവർച്ച. വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഡയമണ്ടും കവർന്നു. വലപ്പാട് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിക്ക് മുമ്പിൽ അറയ്ക്കൽ നെല്ലിശേരി ജോർജിന്‍റെ ഇരുനില വീട്ടിലാണ് കവർച്ച നടന്നത്. ഉച്ചക്ക് 11.30 ഓടെ ജോർജ്ജും കുടുംബവും മരുമകൾ റിനിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

മുകൾ നിലയിലെ രണ്ട് അലമാരകളിൽ ഒന്നിന്‍റെ താക്കോൽ ഉപയോഗിച്ച് തുറന്നാണ് കവർച്ച നടത്തിയിട്ടുള്ളത്. മരുമകൾ റിനിയുടെ 60 പവനും, മകൾ റോസ്മേരിയുടെ ഒരു ഡയമണ്ട് ഉൾപ്പെടെ മൂന്ന് പവന്‍റെ ആഭരണങ്ങളുമാണ് മോഷണം പോയിട്ടുള്ളത്. വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്.