ഗുരുവായൂരിൽ 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരിൽ 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അര്‍ബന്‍, തൈക്കാട് സോണുകളില്‍ ഏഴ് പേര്‍ക്ക് വീതവും പൂക്കോട് സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കാട് പ്രഥാമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് തൈക്കാട് സോണിലെ ഏഴ് പേര്‍ക്ക് പോസറ്റീവായത്. വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവര്‍ക്ക് രോഗം കണ്ടെത്തിയത്. നഗരസഭ കൗണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിരീക്ഷണത്തില്‍ പോയ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് അടക്കമുള്ള 10 കൗണ്‍സിലര്‍മാര്‍ക്ക് നടത്തിയ പരിശോധന ഫലം നെഗറ്റീവായി.

Above Pot