Post Header (woking) vadesheri

വാഹനത്തിന്റെ ബുക്കിങ്ങ് തുക തിരിച്ചു നൽകണം : ഉപഭോക്തൃ കോടതി.

Above Post Pazhidam (working)

തൃശൂർ : വാഹനത്തിൻ്റെ ബുക്കിംഗ് കാൻസൽ ചെയ്തിട്ടും തുക, തിരികെ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാലക്കുടി പോട്ടയിലുള്ള കട്ടപ്പുറം വീട്ടിൽ ബെർളി സെബാസ്റ്റ്യൻ ഫയൽ ചെയ്ത ഹർജിയിലാണ് കുട്ടനെല്ലൂരിലെ ഇറാം മോട്ടോർസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്.

Poonthanam
Rugmani 700-200

ബെർളി സെബാസ്റ്റ്യൻ 25,000 രൂപ നൽകി വാഹനം ബുക്ക് ചെയ്‌തെങ്കിലും .തുടർന്ന് ബുക്കിംഗ് കാൻസൽ ചെയ്യുകയായിരുന്നു.എന്നാൽ ബുക്കിംഗ് തുക തിരികെ നൽകുകയുണ്ടായില്ല. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Vasudev Inn

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ബുക്കിംഗ് തുക 25,000 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമായി 2500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .