Above Pot

കുപ്രസിദ്ധ മോഷ്ടാവ് പിക്കാസ് അലി ചാവക്കാട് പിടിയിൽ.

ചാവക്കാട് : കുപ്രസിദ്ധ മോഷ്ടാവ് പിക്കാസ് അലി ചാവക്കാട് പോലീസിന്റെ പിടിയിൽ. ഇയാൾ ഓടിച്ചു കൊണ്ടുവന്ന മോഷ്ടിച്ചെടുത്ത ബൈക്കും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ ബൈക്കോടിച്ചെത്തിയത്. തടഞ്ഞു നിറുത്തി രേഖകൾ പരിശോധിച്ചതിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് മനസിലാക്കിയ പോലീസ് വാഹനത്തിന്റെ എഞ്ചിൻ നമ്പറും ഷാസി നമ്പറുമെടുത്ത് പരിശോധിച്ച് യഥാർത്ഥ ഉടമസ്ഥനെ തിരിച്ചറിഞ്ഞ് വിവരങ്ങൾ അന്വേഷിച്ചതിൽ വാഹനം വടക്കാഞ്ചേരി പോലീസ് പരിധിയിൽ നിന്നും 2020 ൽ മോഷണം പോയിട്ടുളളതാണെന്ന് കണ്ടെത്തി.

വിശദമായ അന്വേഷണം നടത്തിയതിലാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ ധാരാളം മാല മോഷണമടക്കമുളള കേസുകളിലെ പ്രതിയായ ചാവക്കാട്, തിരുവത്ര പുത്തൻകടപ്പുറം ചാടീടകത്ത് അലിയെ (പിക്കാസ് അലി-39) ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ വീട്ടിൽ നിന്നും എറണാകുളം വരാപ്പുഴ കൂനമ്മാവിൽ നിന്നും മോഷ്ടിച്ച വ്യാജ നമ്പർ പതിപ്പിച്ച് ഉപയോഗിച്ചിരുന്ന ബുളളറ്റ് മോട്ടോർ സൈക്കിൾ കണ്ടെടുക്കുകയും ചെയ്തു.

Astrologer

2021ൽ എറണാംകുളം പറവൂർ അത്താണി എന്ന സ്ഥലത്ത് വെച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഒരു സ്ത്രീയുടെ സ്വർണ്ണമാല വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തതും, 2022 വർഷത്തിൽ എറണാകുളം കോങ്ങാർപ്പള്ളി എന്ന സ്ഥലത്ത് വെച്ച് ഒരു കടയ്ക്കുള്ളിൽ നിന്നിരുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല വലിച്ചു പൊട്ടിച്ച് കവർച്ച ചെയ്തതും ഇയാൾ സമ്മതിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. ചാവക്കാട് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ, സബ് ഇൻസ്പെക്ടർമാരായ ബിപിൻ ബി നായർ, കണ്ണൻ, ബിജു എഎസ് ഐ മാരായ ശ്രീരാജ്, സജീവൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രജീഷ്, പ്രവീൺ, മണികണ്ഠൻ, ഹംദ്, സന്ദീപ് സിവിൽ പോലീസ് ഓഫീസർമാരായ മെൽവിൻ മൈക്കിൾ, അഖിൽ, രതീഷ് സോമൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Vadasheri Footer