Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തെ കലാമണ്ഡലം മാതൃകയിൽ “കൃഷ്ണാ കലാനികേത” മാക്കണം : തിരുവെങ്കിടം പാനയോഗം

ഗുരുവായൂർ : ദേവസ്വത്തിൻ്റെ വാദ്യ വിദ്യാലയത്തെ കലാമണ്ഡലം മാതൃകയിൽ വികസിപ്പിക്കണമെന്ന് തിരുവെങ്കിടം പനയോഗം ആവശ്യപ്പെട്ടു വാദ്യ വിദ്യാലയത്തിന്റെ പരിമിതികൾ മാറ്റി കലാമണ്ഡലത്തെ പോലെ പ്രത്യേകിച്ച് ക്ഷേത്ര കലകൾ ഉൾപ്പടെ എല്ലാ കലകളും, സംരക്ഷിയ്ക്കുവാനും, പരിപോക്ഷിപ്പിയ്ക്കുവാനും, അതിലൂടെ മികവുറ്റ കലാകാരന്മാരെ സൃഷ്ടിക്കൂവാനും, അവസരം ഉണ്ടാക്കപ്പെടുന്ന “കൃഷ്ണാ കലാനികേത”മാക്കണമെന്നും യോഗം ആവശ്യപ്പെട്ടു..

Astrologer

വാദ്യ വിദ്യാലയത്തിന് എല്ലാവിധ സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കി ഗുരുവായൂരിൻ്റെ പെരുമയോടൊത്തുള്ള അഭിമാനമായ സ്ഥാപനമാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി സത്വര നടപടികൾ സ്വീകരിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.- യോഗം പാനയോഗം പ്രസിഡണ്ടു് ശശി വാറണാട്ട് ഉൽഘാടനം ചെയ്തു. വാദ്യകലാകാരൻ ഷൺമുഖൻ തെച്ചിയിൽഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട്, വിവിധ കലാകാരന്മാരായ ദേവീ ദാസൻ ഗുരുവായൂർ, പ്രഭാകരൻ മൂത്തേടത്ത്, രാജൻ കോക്കൂർ, പ്രീതാ എടവന, മോഹനൻ കുന്നത്തുർ എന്നിവർ സംസാരിച്ചു

Vadasheri Footer