Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം വാദ്യകലാ പാഠ്യപദ്ധതി പരിഷ്കരിക്കാൻ സമിതി.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിലെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാനും കോഴ്സ് വിപുലീകരിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിക്കാനുള്ള വിദഗ്ധ സമിതിയുടെ ആദ്യ യോഗം ചേർന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം .നാഗസ്വരം വിദ്വാൻ തിരുവിഴ ജയശങ്കർ, തവിൽ വിദ്വാൻ ഓച്ചിറ ഭാസ്ക്കരൻ, ചെണ്ട വിദ്വാൻ
കല്ലേകുളങ്ങര അച്യുതൻ കുട്ടി മാരാർ, തിമില വിദ്വാൻ നാരായണൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി.

First Paragraph Rugmini Regency (working)

ക്ഷേത്ര അനുഷ്ഠാനത്തിന് ഊന്നൽ നൽകിയാകും പാഠ്യപദ്ധതി പരിഷ്കരണം. തിയറിക്കും പ്രായോഗിക പരിശീലനത്തിനും ഒരു പോലെ പ്രാധാന്യം നൽകണമെന്നും ആദ്യ യോഗം വിലയിരുത്തി. പാഠ്യപദ്ധതിയുടെ കരട് രൂപീകരണത്തിനും കൂടുതൽ ചർച്ചകൾക്കുമായി വീണ്ടും വിദഗ്ധ സമിതി ചേരും. ദേവസ്വം വാദ്യ വിദ്യാലയത്തിൽ ആരംഭിക്കുന്ന റഫറൻസ് ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. തിമില വിദ്വാൻ കരിയന്നൂർ നാരായണൻ നമ്പൂതിരി താനെഴുതിയ പഞ്ചവാദ്യം എന്ന പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന നൽകി. പബ്ലിക്കേഷൻസ് അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, വാദ്യ വിദ്യാലയം പ്രിൻസിപ്പാൾ ശിവദാസൻ വടശ്ശേരി എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)