ഗുരുവായൂരിൽ ടൂറിസം സർക്യൂട്ടും പാക്കേജും ആരംഭിക്കണം : സി പി ഐ

ഗുരുവായൂർ : കേന്ദ്രം പൊതുമേഖലയെ പൂർണ്ണമായും വിറ്റൊഴിക്കുമ്പോൾ കേരളത്തിൽ അവയെ സംരക്ഷിക്കുന്ന നടപടികളുമായാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജൻ അഭിപ്രായപ്പെട്ടു. സി പി ഐ ഗുരുവായൂർ മണ്ഡലം സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ച്ച പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Vadasheri

Astrologer

. ഗുരുവായൂർ നഗരസഭയുടെ സെക്യുലർ ഹാളിൽ സജ്ജമാക്കിയ സഖാവ് അർജ്ജുനൻ നഗറിൽ നടന്ന സമ്മേനത്തിൽ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എൻ കെ സുബ്രഹ്മണ്യൻ, പി കെ കൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ ഗീത ഗോപി, സി വി ശ്രീനിവാസൻ, മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ, പി കെ രാജേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. ഗുരുവായൂർ ക്ഷേത്രം, ആനത്താവളം, പാലയൂർ തീർത്ഥകേന്ദ്രം, ചാവക്കാട് – പെരിയമ്പലം ബീച്ചുകൾ, ദേശാടനപക്ഷികൾ വിരുന്നെത്തുന്ന പുന്നയൂർക്കുളത്തെ കോൾപാടങ്ങൾ, കമലാ സുരയ്യ സ്മാരകം എന്നിവ ഉൾപ്പെടുത്തി ഒരു ടൂറിസം സർക്യൂട്ടും പാക്കേജും ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറിയായി അഡ്വ. പി മുഹമ്മദ് ബഷീറിനെ സമ്മേളനം തെരഞ്ഞെടുത്തു. അനീഷ്മ ഷനോജ്, പി കെ സേവ്യർ, വി കെ ചന്ദ്രൻ എന്നിവരാണ് മണ്ഡലം കമ്മറ്റിയിലെ പുതുമുഖങ്ങൾ.

Astrologer