Above Pot

ടി പി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് പ്രചാരണം ആരംഭിച്ച് മുരളീധരൻ

കന്നി വോട്ടർമാർ എൽ ഡി എഫി ന്റെ കൂടെ പി ജയരാജൻ

വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രചാരണ പരപാടികള്‍ക്ക് ഉജ്ജ്വല തുടക്കം. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും വടകരയിലേതെന്നു പ്രഖ്യാപിച്ച്‌ ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്നും കെ.മുരളീധരന്‍ പ്രചാരണം ആരംഭിച്ചു. ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായി യു.ഡി.എഫിന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിനിറങ്ങുമെന്ന് ആര്‍.എം.പി പ്രഖ്യാപിച്ചു.

Astrologer

യു.ഡി.എഫ് കണ്‍വെന്‍ഷനു പിന്നാലെയാണ് മുരളീധരന്‍ ഒഞ്ചിയത്തെത്തിയത്. തുടര്‍ന്ന് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ.രമയുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫിനൊപ്പം പരസ്യ പ്രചാരണത്തിനില്ലെന്നാണ് ആര്‍.എം.പി ആദ്യം പ്രഖ്യാപിച്ചിരുന്നത്.

ഇപ്പോള്‍ മണ്ഡലത്തില്‍ സ്വാധീനമുള്ള ആര്‍.എം.പി യു.ഡി.എഫിനായി പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന തീരുമാനം സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും പ്രതിരോധത്തിലാക്കി. മുരളീധരന്റെ വിജയത്തിനായി തുടക്കം മുതല്‍ ഒടുക്കം വരെ ഒപ്പമുണ്ടാകുമെന്ന് ആര്‍എംപി ഉറപ്പ് നല്‍കി. വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസിനു ലഭിക്കാവുന്ന ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയാണ് മുരളീധരന്‍ എന്നാണ് ആര്‍.എം.പിയുടെ അഭിപ്രായം.

സിറ്റിങ് എംപിയും കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇല്ലെങ്കില്‍ എല്‍ഡിഎഫിന്റെ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ശക്തമായതോടെയാണു ഹൈക്കമാന്‍ഡ് കെ.മുരളീധരനിലേക്ക് എത്തിയത്.

എന്നാൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്നത് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്ന് വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി പി ജയരാജന്‍. എതിരാളി ആരെന്ന് നോക്കിയല്ല സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പല വിധത്തിലുള്ള അപവാദപ്രചാരണമാണ് തനിക്കെതിരെ നടത്തുന്നത്. അതൊന്നും ഏശാന്‍ പോകുന്നില്ല. ആര്‍എംപി എന്ന ചെറിയ സംഘടനയെ വെച്ച്‌ ആര്‍എസ്‌എസിലേക്കും ബിജെപിയിലേക്കുമുള്ള പാലം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.

വടകര മണ്ഡലം മുമ്ബ് കോലീബി സഖ്യത്തെ പരാജയപ്പെടുത്തിയതാണ്. ഇത്തരത്തില്‍ അവിശുദ്ധ സഖ്യം ഉണ്ടാക്കിയാല്‍ ഇടതുപക്ഷം വിജയം നേടുമെന്നാണ് ഇതുവരെയുള്ള പ്രചാരണത്തില്‍ നിന്നുള്ള അനുഭവം. കന്നി വോട്ടര്‍മാര്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്നും ജയരാജന്‍ പറഞ്ഞു.

ഇടതുപക്ഷത്തിനെതിരായ അപവാദം പ്രചരിപ്പിക്കുക, ചില വലതുപക്ഷ മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുക എന്നത് എല്ലാ കാലത്തും നടന്നിട്ടുണ്ട്. ഇപ്പോള്‍ വലതുപക്ഷത്ത് രണ്ട് കക്ഷികളാണ്. കോണ്‍ഗ്രസും ആര്‍എസ്‌എസും. ആ രണ്ടും പഴയ പടി പുതിയ കാലഘട്ടത്തിന് അനുസരിച്ച്‌ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ദേശീയ തെരഞ്ഞെടുപ്പില്‍ ചില നയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആ നയങ്ങള്‍ക്ക് വോട്ടുചെയ്യുക എന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി ആരെന്ന് നോക്കിയല്ല തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി എങ്ങനെയാണ് വന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും ജയരാജന്‍ പറഞ്ഞു.

മുല്ലപ്പള്ളി മല്‍സരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറി. പിന്നീട് പല പേരുകളും പരിഗണിച്ചു. അതൊന്നും വിജയിക്കാതെ വന്നപ്പോഴാണ്, ഒരു ആശ്വാസ സ്ഥാനാര്‍ത്ഥിയായി ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി വന്നതെന്ന് ജയരാജന്‍ പറഞ്ഞു. ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കുകയാണ്. മുല്ലപ്പള്ളിയാണ് ഇതിന്റെ ആസൂത്രകന്‍. ആര്‍എസ്‌എസിലേക്കും ബിജെപിയിലേക്കും പാലം സൃഷ്ടിക്കാനാണ് ആര്‍എംപി എന്ന ചെറിയ സംഘടനയെ കോണ്‍ഗ്രസ് ഉപയോഗിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

Vadasheri Footer