പാലുവായ് വിസ്ഡം കോളേജിന്റെ വാര്‍ഷികം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു’

ഗുരുവായൂര്‍: പാലുവായ് വിസ്ഡം കോളേജിന്റെ വാര്‍ഷികം ‘സഗീസ – 2019’ മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു . സംസ്‌കൃതത്തിലെ സമഗ്ര സംഭാവനക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ കാലടി സര്‍വ്വകലാശാലയിലെ സാഹിത്യവിഭാഗം മേധാവിയായിരുന്ന ഡോ: പി.സി. മുരളീമാധവനെ ചടങ്ങില്‍ ആദരിച്ചു . വിസ്ഡം കോളേജ് മാനേജിംങ് ഡയറക്ടര്‍ കെ.കൃഷ്ണകുമാര്‍ പുരസ്‌കാരം സമ്മാനിച്ചു .

സിനിമാ-മിമിക്രി താരം മനോജ് ഗിന്നസ്, കോളജ് മാഗസിന്‍ പ്രകാശനം ചെയ്തു പ്രിന്‍സിപ്പല്‍ പി.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു . പി ജയകുമാർ ,സി വി ദേവനന്ദൻ . എം.സി. കൃഷ്ണദാസ്, കെ ബി ഹരിദാസ് , കെ.ടി. മുഹമ്മദ് താഹിര്‍ പി എച്ച് ബിന്ദു കുമാർ എന്നിവർ സംസാരിച്ചു . തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .