Header 1 vadesheri (working)

വാക്സിൻ തരു, ജീവൻ രക്ഷിയ്ക്കു– കോൺഗ്രസ്സ് ജനകീയ പദയാത്ര നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതത്തിനും, ക്രമക്കേടുകൾക്കും എതിരായി ജനപിന്തുണയുമായി ജനകീയമായി ഗ്രാമ-നഗര വീഥികളിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപക്ഷപദയാത്ര നടത്തി.- വാക്സിൻ കരിഞ്ചന്തക്കെതിരായി വാക്സിൻ തരു- ജീവൻ രക്ഷിയ്ക്കു.എന്ന മുദ്രാവാക്യമായി മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന ജനകീയ റിലേ പദയാത്രയുടെ ഗുരുവായൂർ മണ്ഡലം തല ഉൽഘാടനം തിരുവെങ്കിടം സെൻ്ററിൽ മണ്ഡലം പ്രസിഡണ്ടു് ഒ.കെ.ആർ.മണികണ്ഠൻ നിർവഹിച്ചു..

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

വാർഡ് പ്രസിഡണ്ടു് ജോയ് തോമാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ബാലൻ വാറനാട്ട്, ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് പാലിയത്ത്. ബൂത്ത് – വാർഡ് സാരഥികളായ ടി.ഡി.സത്യൻ, ഹരി വടക്കുട്ട്, മണികണ്ഠൻ കൂടത്തിങ്കൽ എന്നിവർ സംസാരിച്ചു. – പദയാത്രതിരുവെങ്കിടം സെൻ്ററിൽ നിന്ന് ആരംഭിച്ച് പ്രദേശം ചുറ്റി തിരുവെങ്കിടാചലപതിക്ഷേത്രപരിസരത്ത് സമാപിച്ചു. മണ്ഡലത്തിലെ പതിനഞ്ചോളം വാർഡ്തലങ്ങളിലും പദയാത്ര നടത്തി –

നേതാക്കളായ, ആർ.രവികുമാർ, കെ.പി.എ.റഷീദ്, പി.ഐ.ലാസർ, വി.കെ.സുജിത്ത്, സി.എസ്.സൂരജ്, വി.എസ്.നവനീത്, വി.കെ.ജയരാജ്, മിഥുൻ പൂക്കൈതക്കൽ, ഷൈൻമനയിൽ,ശശി വല്ലാശ്ശേരി, രാമചന്ദ്രൻ പല്ലത്ത്, പ്രിയ രാജേന്ദ്രൻ, പ്രമീള ശിവശങ്കരൻ, സി.അനിൽകുമാർ, ജ്യോതിശങ്കർ, എ.കെ.ഷൈമൽ, ടി.വി.കൃഷ്ണദാസ്, വി.എ.സുബൈർ, ബഷീർകുന്നിക്കൽ, എ.എം. ജവഹർ, ജംഷീർ, ഹുമയൂൺ കബീർ, സലാം.കെ.ബി., എൻ.സുജിത്ത്, ജോയൽ കാരക്കാട്, ആനന്ദ് രാമകൃഷ്ണൻ, ശരത് മമ്മിയൂർ, സി.കെ.ഡേവിസ്, റെയ്മണ്ട്, അസീസ് പനങ്ങായി, ബാലകൃഷ്ണൻ നായർ, ഉണ്ണികൈപ്പട, എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി,,,,