Header 1 vadesheri (working)

കേന്ദ്ര മന്ത്രി വി മുരളീധരന് വധ ഭീഷണി , എക്സൈസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

Above Post Pazhidam (working)

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വധഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസിലെ ഇന്‍സ്‌പെക്ടര്‍ കൊളത്തറ സ്വദേശി ബാദല്‍(33) ആണ് കസ്റ്റഡിയിലായത്. ഇയാളെ സ്‌പെഷല്‍ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

First Paragraph Rugmini Regency (working)

ബുധനാഴ്ച രാവിലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ബാദലിന് സിംകാര്‍ഡ് എടുത്ത് നല്‍കിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭീഷണിയെ തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ ശക്തമാക്കി.