ബംഗാളിലെ സി.പി.എം നേതാക്കളെയും ബി.ജെ.പി ചാക്കിലാക്കിയില്ലേ? വി ഡി സതീശൻ

">

തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി റാഞ്ചിയതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍. ബംഗാളിലെ സി.പി.എം നേതാക്കളെ ബി.ജെ.പി ‘ചാക്കിലാക്കിയത്’ ചൂണ്ടിക്കാണിച്ച സതീശന്‍, സ്വന്തം കണ്ണിലെ തടിയെടുത്ത് കളഞ്ഞ ശേഷം വേണം മറ്റുള്ളവരുടെ കണ്ണിലെ കരടിനെ കുറിച്ച്‌ പിണറായി വിജയന്‍ അന്വേഷിക്കേണ്ടതെന്നും വിമര്‍ശിച്ചു.

സി.പി.എം നേതാക്കളെ ബി.ജെ.പി കൊണ്ട് പോയതിനെ കുറിച്ച്‌ മുഖ്യമന്ത്രിക്ക് അഭിപ്രായമില്ലേയെന്നും, ബി.ജെ.പിയുടെ കുതിര കച്ചവടത്തെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസിനെ പരിഹസിക്കുകയല്ല പിണറായി വിജയന്‍ ചെയ്യേണ്ടതെന്നും സതീശന്‍ പറഞ്ഞു. പ്ലാവില കാണിച്ചാല്‍ അതിന് പിന്നാലെ പോകുന്ന ആടുകളെ പോലെയാണ് കോണ്‍ഗ്രസ് നേതാക്കളെന്നായിരുന്നു പിണറായിയുടെ പരിഹാസം. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ല. ബി.ജെ.പിയിലേക്ക് ഏതൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ പോകുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അവര്‍ ഇന്ന് ഏറ്റവും പരിഹാസ്യ യോഗ്യമായ നിലയിലാണ് ഉള്ളത്.

new consultancy

ബി.ജെ.പിക്ക് അണികളെ സംഭാവന ചെയ്യുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. ബി.ജെ.പി ഒഴുക്കുന്ന പണത്തിന് പിന്നാലെ പായുകയാണ് കോണ്‍ഗ്രസ്. പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. പ്രതിസന്ധികള്‍ നിലനില്‍ക്കുമ്ബോള്‍ അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച രാഹുല്‍ ഗാന്ധിയേയും പിണറായി കണക്കിന് വിമര്‍ശിച്ചിരുന്നു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors