Above Pot

എസ് എഫ് ഐ ആക്രമണം ,വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ജലീൽ റിപ്പോർട്ട് തേടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപോര്‍ട്ട് തേടി. എന്താണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സംഘര്‍ഷത്തെക്കുറിച്ച്‌ പരിശോധിച്ച്‌ വരികയാണെന്നാണ് കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. ഇതിനിടെ, നെഞ്ചിന് കുത്തേറ്റ അഖിലിനെ ഉടന്‍ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഇയാളെ പ്രവേശിപ്പിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. അഖിലിന് ആന്തരിക രക്തസ്രാവമുള്ളതിനാല്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

അതേസമയം , ആക്രമണത്തില്‍ കോളജിന് പുറത്തു നിന്നുള്ളവരുള്‍പ്പടെ പങ്കെടുത്തെന്നും, ഇവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. 300 പേര്‍ ഒപ്പിട്ട ഭീമന്‍ പരാതിയാണ് നല്‍കിയിരിക്കുന്നത്. ക്യാംപസിലിരുന്ന് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പാട്ടു പാടിയതോടെയാണ് സംഘര്‍ഷമുണ്ടായത്. അറബിക് വകുപ്പിലെ ഉമൈര്‍ എന്ന വിദ്യാര്‍ഥിയെയാണ് ആദ്യം മര്‍ദ്ദിച്ചത്. എസ്‌എഫ്‌ഐ യൂനിറ്റ് ഭാരവാഹികളടക്കം സംഘടിച്ചെത്തിയായിരുന്നു ആക്രമണം.ഇത് ചോദ്യം ചെയ്തതോടെ സംഘം എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ തന്നെയായ അഖിലിനു നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് കോളജിലെ യൂണിറ്റ് കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടു പോയി. വഴിനീളെ വളഞ്ഞിട്ട് തല്ലിയായിരുന്നു കൊണ്ട് പോയത്. തുടര്‍ന്നാണ് കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയതെന്നും പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അഖിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്‌എഫ്‌ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു

new consultancy

ഇതിനിടെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ.യൂണിറ്റ് പിരിച്ചു വിടുമെന്ന് പ്രസിഡന്റ് വി.പി.സാനു . തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി കോളേജ്യൂണിറ്റ് പിരിച്ചുവിടുന്നതെന്ന്അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു പ്രതികരിച്ചു.
വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിടുന്നത്. ബാക്കികാര്യങ്ങള്‍പരിശോധിച്ചുകൊണ്ട് സംഘടനാപരമായി നടപടിയെടുക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി ക്യാമ്ബസിനകത്തെപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനോ ഒഴുവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് യൂണിറ്റിനെതിരേ നടപടി. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് പിന്നീട് തീരുമാനിക്കും.- വി.പി.സാനു പറഞ്ഞു.

buy and sell new