Header Aryabhvavan

ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ എട്ടു പേർ മരിച്ചു

Above article- 1

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ എട്ടു പേർ മരിച്ചു .ചമോലി ജില്ലയിൽ ഇന്ത്യ- ചൈന അതിർത്തിക്ക് സമീപത്തെ നിതി താഴ്​വരയിലുണ്ടായ ഹിമപാതത്തിൽ ആണ് എട്ടു പേർ മരിച്ചത് . ഹിമപാതത്തിൽപെട്ട 384 പേരെ രക്ഷപ്പെടുത്തി.ബോർഡർ റോഡ്​സ്​ ഓർഗനൈസേഷൻ (ബി.ആർ.ഒ) ക്യാമ്പിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്.

Astrologer

ജോഷിമഠ് സെക്ടറിലെ സുംന മേഖലയിൽ ഇന്നലെയാണ് അപകടമുണ്ടായതെന്ന് ഇന്ത്യൻ സേനയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു. ഇവിടെ അഞ്ച് ദിവസമായി കനത്ത മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ്.മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച കാരണം അപകടം നടന്ന പ്രദേശത്തേക്ക് ബന്ധപ്പെടാൻ ആദ്യം സാധിച്ചിരുന്നില്ല.ഫെബ്രുവരിയിൽ ചമോലിയിൽ ഉണ്ടായ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു

Vadasheri Footer