Header 1 = sarovaram
Above Pot

ഉണ്ണി ഗുരുക്കൾക്ക് “നമ്മൾ ചാവക്കാട്ടുകാർ” പൗര സ്വീകരണം നൽകി

ചാവക്കാട് : ചാവക്കാടിന്റെ ഗുരുക്കളെ നമ്മള്‍ ചാവക്കാട്ടുക്കാര്‍ ഒരാഗോള സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പൗരസ്വീകരണം നൽകി ആദരിച്ചു. ചടങ്ങ് ചാവക്കാട് നഗര സഭ ചെയർപേഴ്സൺ ശ്രീജ പ്രശാന്ത് ഉൽഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി ഉണ്ണിഗുരുക്കളെ പൊന്നാട അണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. ഗ്ലോബല്‍ കണ്‍വീനര്‍ ഡോ. റെൻഷി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ വി അബ്ദുള്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നിർവഹിച്ചു . കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, സി ബക്കര്‍, കെ. കെ സുധീരന്‍, സി കെ രാധാകൃഷ്ണന്‍, ലുക്ക്മാന്‍, വിനീത്, സോമന്‍, ജയ്‌സണ്‍, ഡാഡി തോമസ്,സി.എം ജനീഷ്, ബഷീര്‍ ആര്‍. വി.സി, തുടങ്ങിയവര്‍ സംസാരിച്ചു. .

എം.ആര്‍. ആർ എം സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച വര്‍ണ്ണശബളമായ ഘോഷയാത്രയ്ക്ക് കെ എസ് ബാബുരാജ്, ഡോക്ടർ മധു , അബുബക്കർ, ഉണ്ണി പുന്നാര, അഭിരാജ് , രാജൻ മാക്കൽ , റസാഖ് അറക്കൽ, മണി കണ്ഠൻ , ബാബു ചെഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. ആയുധമേന്തിയ കളരിപ്പടയാളികളോടു കൂടിയ കുതിരകൾ കാവടി, നാദസ്വരം, തിറ, കളരി പ്രദര്‍ശനം, ദഫ് മുട്ട്, പഞ്ചവാദ്യം എന്നീ വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും ജനപ്രതിനിധികളുടെ അകമ്പടിയോടെയുമായിരുന്നു ചാവക്കാട് നഗരം ഉണ്ണി ഗുരുക്കളെ വരവേറ്റത്.

Vadasheri Footer