എസ് എഫ് ഐ നേതാവിന്റെ വീട്ടിൽ സർവകലാശാല ഉത്തരക്കടലാസുകളും ,സീലും
തിരുവനന്തപുരം: യുണിവേഴ്സിറ്റി കൊളേജ് വധശ്രമ കേസിലെ മുഖ്യപ്രതിയും കാസർകോട് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തിെൻറ വീട്ടിൽ നടത്തിയ റെയ്ഡിൽ കേരള സർവകലാശാലയുടെ എഴുതാത്ത നാല് ബണ്ടിൽ ഉത്തരക്കടലാസുകൾ പൊലീസ് പിടിച്ചെടുത്തു. വൈകീട്ട് ഇയാളുടെ ആറ്റുകാൽ ചിറമുക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഡീഷനൽ ഷീറ്റുകളും കേരള യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലും കണ്ടെത്തിയത്.
കോളജിലെ എസ് എഫ് ഐ നേതാവും എം.എ വിദ്യാർഥിയായ ശിവരഞ്ജിത്ത് കോപ്പിയടിക്കാൻ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. മജിസ്‌ട്രേട്ടിന്റെ അനുമതി തേടിയശേഷമാണ് പോലീസ് റെയ്ഡ് നടത്തുന്നത്. റെയ്ഡിനിടെ ശിവരഞ്ജിത്തിെൻറ ബന്ധുക്കള്‍ സംഭവം റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തരകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്ഷ്ത്തിനിടയാക്കി. തുടർന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
കേരള യൂനിവേഴ്സിറ്റി സോഫ്റ്റ്ബാൾ-ബേസ്ബാൾ താരമായ ശിവരഞ്ജിത്ത് ഓൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് സിവിൽ പൊലീസ് ഓഫിസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിൽ സ്പോർട്സ് വെയിറ്റേജായി 13.58 മാർക്ക് ലഭിച്ചത്. എന്നാൽ വെയിറ്റേജ് മാർക്കിനായി സ്പോർട്സ് സർട്ടിഫിക്കറ്റിൽ ക്രിത്രിമം കാണിച്ചോയെന്ന സംശയം പൊലീസിനുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പോർട്സ് േക്വാട്ടയിലാണ് ശിവരഞ്ജിത്തും നിസാമും അഡ്മിഷൻ നേടിയത്. അതിനാൽ തന്നെ തിങ്കളാഴ്ച യൂനിവേഴ്സിറ്റി കോളജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറിലെത്തി ഇരുവരുടെയും കായികമേഖലയിലെ ട്രാക്ക് െറക്കോഡ് അന്വേഷണസംഘം പരിശോധിക്കും
വധശ്രമം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടകൂടാന്‍ കഴിയാത്തതില്‍ പോലീസിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് റെയ്ഡ് അടക്കമുള്ള നടപടികളുമായി രംഗത്തെത്തിയത്. പ്രധാന പ്രതികളായ എട്ടുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ഇനിയും പിടിയിലാകാനുള്ള പ്രതികള്‍ക്കുവേണ്ടി നഗരത്തിലെ ഹോസ്റ്റലുകളില്‍ അടക്കം പരിശോധന നടത്താന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ല.
ഇതിനിടെ പിഎസ്‌സി പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആവശ്യപ്പെട്ടു . ക്രിമിനലുകള്‍ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ പിഎസ്‌സി യുടെ വിശ്വാസ്യത ചോദ്യം ചെയ്യപെടുന്നു. ഇവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് തന്നെ സെന്റര്‍ ആയി കിട്ടിയതിലും പരീക്ഷാനടത്തിപ്പിലും തിരിമറിയുണ്ടായിട്ടുണ്ട്. ഇവര്‍ തന്നെയാണോ പരീക്ഷ എഴുതിയതെന്നും സംശയം ഉണ്ട്. ഇത്തരക്കാര്‍ പോലീസില്‍ എത്തിയാല്‍ ഉരുട്ടികൊലയ്ക്ക് പകരം ഇനി കുത്തി കൊലയാകും പോലീസില്‍ നടക്കുകയെന്നും സെന്‍കുമാര്‍ പറഞ്ഞു.