താത്കാലിക ജീവനക്കാരനെ സ്ഥലം മാറ്റിയ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് ഇടതുയൂണിയൻ നേതാവിന്റെ ഭീഷണി.
ഗുരുവായൂർ : താത്കാലിക ജീവനക്കാരനെ സ്ഥലം മാറ്റിയ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഇടതുയൂണിയൻ നേതാവ് ഭീഷണി പ്പെടുത്തിയതായി ആക്ഷേപം .പായസ കൗണ്ടറിൽ അനധികൃത ഇടപെടൽ നടത്തിയ താൽക്കാലിക ജീവനക്കാരനെയാണ് അഡ്മിനിസ്ട്രേറ്റർ കൗസ്‌തുഭം ഗസ്റ്റ് ഹൗ സിലേക്ക് സ്ഥലം മാറ്റിയത് . ഇതിനെ ചോദ്യം ചെയ്തും ,സ്ഥലം മാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യൂണിയൻ നേതാവ് അഡ്മിനിസ്ട്രേറ്ററെ ഭീഷണി പെടുത്തിയത്. എന്നാൽ . ഇതിലും വലിയ ഭീഷണികൾ കുറെ കണ്ടാണ് ഇവിടം വരെ എത്തിയതെന്നും ഭീഷണി ഒന്നും തന്റെ അടുത്ത് വേണ്ട എന്ന താക്കീത് യൂണിയൻ നേതാവിന് ലഭിച്ചു എന്നാണ് പുറത്ത് അറിയുന്ന വിവരം.
നേരത്തെ ഒരു വിഭാഗം കമ്മറ്റി അംഗങ്ങൾ ചെയർമാനുമായി കൊമ്പ് കോർത്തത് ഇടത് മുന്നണിയുടെ ജില്ലാ നേതാക്കൾ ഇടപെട്ടാണ് ഒതുക്കി തീർത്തത് . ആശുപത്രിയിൽ താൽക്കാലിക
ഡോക്റ്റർമാരെ നിയമിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് നേർക്ക് നേർ പോരാട്ടത്തിലേക്ക് എത്തിച്ചത് . അതിന്റെ അനന്തര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ഗുരുവായൂരിലെ പാവപ്പെട്ട ജനങ്ങളാണ് . ഡോക്റ്റർ മാർ ഇല്ലാത്തതിനെ തുടർന്ന് ദേവസ്വം ആശുപത്രി പകൽ മാത്രമെ പ്രവർത്തിക്കുന്നുള്ളു . ഗുരുവായൂർ നിവാസികൾക്ക് രാത്രി എന്തെങ്കിലും അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകേണ്ട സ്ഥിതിയാണ് ഭരണ സമിതി അംഗങ്ങളുടെ ചക്കലാത്തി പോരാട്ടം കൊണ്ട് ഉണ്ടായ ആകെ നേട്ടം .
അതിനിടെയാണ് ഇടതുപക്ഷ സർക്കാർ നിയമിച്ച ആദ്യ വനിതാ അഡ്മിനിസ്ട്രേറ്ററെ ഇടതു നേതാവ് തന്നെ ഭീഷണി പെടുത്തുന്ന സംഭവം ഉണ്ടാകുന്നത് ..കഴിഞ്ഞ വര്ഷം വഴിപാട് കൗണ്ടറിൽ ക്രമക്കേട് നടത്തി പണം തട്ടി എന്ന ആരോപണം ഉയർന്ന താൽക്കാലിക ജീവനക്കാരന് വേണ്ടിയാണ് നേതാവ് ഇടപെട്ടത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു