Above Pot

യുനസ്കോയുടെ അവാർഡ് ഓഫ് ഡിസ്റ്റിങ്ങ്ഷൻ ഗുരുവായൂർ കൂത്തമ്പലത്തിന്.

ഗുരുവായൂർ: ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർ ദേശീയ തലത്തിൽ നൽകിവരുന്ന യുനസ്കോ ഏഷ്യാ പെസഫിക് പുരസ്കാര ജേതാക്കളുടെ ഈ വർഷത്തെ അവാർഡ് പട്ടികയിൽ ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഇടം ലഭിച്ചു . അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ 9 വിദഗ്ധരാണ് അവാർഡ് നിർണ്ണയിച്ചത് . . അവാർഡ് ഓഫ് ഡിസ്റ്റിങ്ങ്ഷൻ ആണ് ഗുരുവായൂർ കൂത്തമ്പലത്തിന് ലഭിച്ചത് . പുനരുദ്ധാരണ പ്രവർത്തനങ്ങൾ ടി വിഎസ് കമ്പനിക്കു കീഴിലുള്ള ഇന്ത്യൻ കൾച്ചർ ആന്റ് ഹെറിറ്റേജ് ട്രസ്റ്റ് ( ICHT ) ആണ് സ്പോൺസർ ചെയ്തത് . ദേവസ്വം ചെയർമാൻ അഡ്വ . കെ.ബി. മോഹൻദാസ് , അന്നത്തെ അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ പ്രത്യേക താല്പര്യമെടുത്താണ് ദേവസ്വത്തിന് പണച്ചെലവില്ലാതെ പോൺസർഷിപ്പിൽ പ്രവർത്തികൾ ടി വി എസ് കമ്പനിയെ ഏല്പിച്ചത് . കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് , ആർകിടെക്ട് വിനോദ് കുമാർ എം എം ഡിഡി ആർകിടെക്ട്സ് ) എളവള്ളി ശിവദാസൻ ആചാരി തുടങ്ങിയവർ പണികൾക്ക് നേതൃത്വം നൽകി . ലൈറ്റിംഗ് ഡിസൈൻ ബാംഗ്ലൂരിലുള്ള അനുഷ മുത്തുസുബ്രമണ്യം ആണ് ചെയ്തിട്ടുള്ളത് . 2018 – ഡിസംബറിൽ തുടങ്ങിയ പ്രവർത്തനങ്ങൾ കഴിഞ്ഞ 2020 ഫെബ്രുവരി 18 ന് ടി വിഎസ് മോട്ടോർ കമ്പനി സിഇഒ കെ . എൻ . രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഗുരുവായൂരപ്പന് സമർപ്പിച്ചു . ലൈറ്റിംഗ് ഉൾപ്പെടെ ഉദ്ദേശം ഒരുകോടി രൂപയോളം നിർമ്മാണച്ചെലവ്

First Paragraph  728-90

Second Paragraph (saravana bhavan