Header 1 vadesheri (working)

അണ്ടർ-15 ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂരിൽ സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഫ്രണ്ട്‌സ് മാണിക്കത്ത്പടിയുടെ നേതൃത്വത്തിൽ
മൂന്നാമത് മുഹമ്മദ്‌ ഷാജഹാൻ – കണ്ണൻ നായർ മെമ്മോറിയൽ
അണ്ടർ-15 ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂരിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉത്ഘാടനം നിർവഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ്കെ പി ഉദയൻ മുഖ്യഥിതിയായി. നഗരസഭ കൗൺസിലർമാരായ
ശോഭ ഹരിനാരായണൻ, സി എസ് സൂരജ്, കായിക അധ്യാപകൻ സഞ്ചയൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

First Paragraph Rugmini Regency (working)

ഫൈനലിൽ 2-1ന് വൈനോട്സ് പാലുവായ്, ജി എസ് എ യെ പരാജയപ്പെടുത്തി.
സബ് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ വിജയികൾക്ക് ട്രോഫികൾ കൈമാറി.ടൂർണമെന്റ് കൺവീനർ തിലകൻ അത്തിക്കോട്ട് അധ്യക്ഷത വഹിച്ചു.
ഫ്രണ്ട്‌സ് മാണിക്കത്ത് പടി സെക്രട്ടറി ജിതേഷ് മനയിൽ
സ്വാഗതവും പ്രസിഡന്റ്‌ അജി മല്ലിശേരി നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

സനോജ് പി എസ്, സിന്റോ തോമസ്, പ്രദീപ്‌ കരുമത്തിൽ, നിഖിൽ മല്ലിശേരി, ഷൈനേജ് കണ്ണൻ, നിബാഷ് മന്നിക്കര, സുബ്രമുണ്യൻ എം കെ, വിനോജ് പി എസ് എന്നിവർ നേതൃത്വം നൽകി.