Madhavam header
Above Pot

ടെറാനോ കാറിന് വിറയൽ , നിസ്സാൻ കമ്പനി 75,000 രൂപ നഷ്ടം നൽകണം

തൃശൂർ : വാഹനം സ്റ്റാർട്ട് ചെയ്യുന്ന ഘട്ടത്തിൽ അസാധാരണ ശബ്ദം പുറപ്പെടുവിക്കുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കൊടുങ്ങല്ലൂർ മാടവനയിൽ പടിയത്ത് മണപ്പാട്ട് വീട്ടിൽ മുഹമ്മദ് ഹസീം ഫയൽ ചെയ്ത ഹർജിയിലാണ് ചെന്നൈയിലെ നിസ്സാൻ മോട്ടോർസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. മുഹമ്മദ് ഹസീം നിസ്സാൻ കമ്പനിയുടെ ടെറാനോ കാർ 14,02,000 രൂപ നൽകി വാങ്ങിയിരുന്നു .

Astrologer

വാഹനത്തിന് അസാധാരണ ശബ്ദം അനുഭവപ്പെട്ടിരുന്നതിനെ . തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു . കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു . വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ അസാധാരണമായ ശബ്ദവും വിറയലും കുറച്ചു സമയത്തേക്ക് മാത്രം ഉണ്ടാകുന്നതായി കമ്മീഷണർ റിപ്പോർട്ട് ചെയ്തു . പതിനാല് ലക്ഷത്തോളം രൂപ ചിലവിട്ട് വാങ്ങിയ വാഹനത്തിന് ഇപ്രകാരം അസ്വസ്ഥത സൃഷ്ടിക്കുന്ന ശബ്ദവും വിറയലും പ്രതീക്ഷിക്കാവുന്നതല്ലെന്നും അതു് മാനസിക വിഷമത്തിലേക്ക് നയിക്കുമെന്നും കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡൻ്റ് സി.ടി.സാബു, മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 75,000 രൂപ നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിച്ചു . ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി

Vadasheri Footer