Post Header (woking) vadesheri

ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

Above Post Pazhidam (working)

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഇനി അനുമതി ഉണ്ടാവും.

Ambiswami restaurant

ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്കും മതപരമായ ചടങ്ങളുകൾക്കും ഇളവ് ബാധകമാണ്. ആറ്റുകാലിൽ ക്ഷേത്രത്തിന് പുറത്തുള്ളവർ വീടുകളിൽ പൊങ്കാല ഇടണം. 72 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വന്ന് പോയതിൻറെ രേഖകളോ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൊണ്ടുവരണം.

Second Paragraph  Rugmini (working)

18 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കരുത്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ അങ്കണവാടികളും പ്രവർത്തിക്കും.

Third paragraph