Post Header (woking) vadesheri

തൃശൂരിൽ 1,357 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 1,357 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 563 പേരും വീട്ടു നിരീക്ഷണത്തിലുള്ള 16,489 പേരും ചേർന്ന് 18,409 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 3,132 പേർ ഇന്ന് രോഗമുക്തരായി.

ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,57,453 ആണ്. 6,34,755 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ വെള്ളിയാഴ്ച സമ്പർക്കം വഴി 1,340 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 05 പേർക്കും, ആരോഗ്യ പ്രവർത്തകരായ 07 പേർക്കും, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ജില്ലയിൽ നിലവിൽ 18 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

First Paragraph Jitesh panikar (working)

7,190 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,030 പേർക്ക് ആന്‍റിജൻ പരിശോധനയും, 4,890 പേർക്ക് ആർടി പിസിആർ പരിശോധനയും, 270 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 42,10,084 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 15-18 വയസ്സ് വിഭാഗത്തിൽ 1,14,919 കുട്ടികൾ ഒരു ഡോസ് വാക്സിനും, 30,434 കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.