യു.ഡി.വൈ.എഫ് യുവജന കൺവെൻഷൻ സംഘടിപ്പിച്ചു.

Above Pot

ഗുരുവായൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ.ഖാദറിന്റെ വിജയത്തിനായി യു.ഡി.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ  കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.  മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷനായി. ഒ.കെ.ആർ മണികണ്ഠൻ, ആർ.വി.ജലീൽ, കെ.പി.ഉദയൻ, അരവിന്ദൻ പല്ലത്ത്. നിഖിൽ.ജി.കൃഷ്ണൽ, സി.എസ്.സൂരജ്, എ.കെ.ഷൈമിൽ, കെ.എസ്. അനിൽ കുമാർ, സ്റ്റാൻജോ സ്റ്റാൻലി, തുടങ്ങിയവർ സംസാരിച്ചു.