Post Header (woking) vadesheri

ഉദയ വായനശാല വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

Above Post Pazhidam (working)

ചാവക്കാട് :ഇരട്ടപ്പുഴ ഉദയ വായനശാല എസ്‌ എസ് എൽ സി ,പ്ലസ് റ്റു പരീക്ഷയിലും, മറ്റിതര മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്ക് അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണം ചെയ്തു. ഇരട്ടപ്പുഴ ദേശത്തെ എഴുപത് കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്തത്. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ. വിശ്വംഭരൻ പുരസ്‌കാര വിതരണോദ്‌ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷത വഹിച്ചു

Poonthanam

Vasudev Inn
Rugmani 700-200

ചടങ്ങിൽ ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് മിസിരിയ മുസ്തഖലി മുഖ്യാതിഥിയായിരുന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മൂക്കൻ കാഞ്ചന, വാർഡ് മെമ്പര്‍ പ്രസന്ന ചന്ദ്രൻ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എം.എസ്. പ്രകാശൻ, താലൂക്ക് കൗൺസിൽ സി. കെ. രാധാകൃഷ്ണൻ, സി. മുസ്താഖലി, നേതൃസമിതി കൺവീനർ മണികണ്ഠൻ ഇരട്ടപ്പുഴ എന്നിവർ സംസാരിച്ചു.

First Paragraph Jitesh panikar (working)

വായനശാല സെക്രട്ടറി വലീദ് തെരുവത്ത് സ്വാഗതവും കെ. വി. സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു. ബോസ് വളൂരകായിൽ, ആച്ചി മോഹനൻ, യൂസഫ് വലിയകത്ത്, ജയദേവി ശശിധരൻ, മിനി രഞ്ജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.