Post Header (woking) vadesheri

ഇരട്ടപ്പുഴ ഉദയ വായനശാലയിൽ  വനിതകൾക്കായി വിഷു പായസ മത്സരം നടത്തി.

Above Post Pazhidam (working)

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയിൽ  വനിതകൾക്കായി വിഷു പായസ മത്സരം നടത്തി. ഒന്നാം സമ്മാനമായ 2000 രൂപയും  സർട്ടിഫിക്കറ്റും രത്ന മോഹനും, രണ്ടാം സമ്മാനമായ 1000 രൂപയും  സർട്ടിഫിക്കറ്റും രശ്മി സജീഷും, മൂന്നാം സമ്മാനമായ 500 രൂപയും സർട്ടിഫിക്കറ്റും മിനി രഞ്ജിത്തും നേടി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത്‌ അംഗം പ്രസന്ന ചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രകാശൻ, എ. എൻ. സഹദേവൻ എന്നിവർ സമ്മാന ദാനം നിർവഹിച്ചു.

Ambiswami restaurant

ചടങ്ങിന് വായനശാല സെക്രട്ടറി വലീദ് തെരുവത്ത്, ആച്ചി മോഹനൻ, കെ. വി. സിദ്ധാർത്ഥൻ, നാറ്റോസ് രവി, ലളിത ഗണേശൻ, ജയദേവി ശശിധരൻ, ഷൈബി വത്സൻ എന്നിവർ നേതൃത്വം നൽകി. 

Second Paragraph  Rugmini (working)