ഉദാരമതികളുടെ സഹായം വേണം, സനൂപിന് ജീവിതത്തിലേക്ക് മടങ്ങാൻ
ചാവക്കാട് : ഗുരുതരരോഗം ബാധിച്ച് ഹൃദയവും ശ്വാസകോശവും മാറ്റിവെച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാവക്കാട് മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപം മാടമ്പി വീട്ടില്‍ സനൂപ്കുമാറി (32)ന് ജീവിതത്തിലേക്ക് മടങ്ങാന്‍ ഉദാരമതികളുടെ സഹായം വേണം. ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി ഒരു കോടി രൂപ ചെലവുവരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്.
നാട്ടിലും വിദേശത്തുമുള്ള നിരവധി പേരുടെ സഹായത്തോടെ 60 ലക്ഷം രൂപ സനൂപിന്റെ ചികിത്സക്കായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിലെത്തി. എന്നാല്‍ മാറ്റിവെക്കാനുള്ള അവയവങ്ങള്‍ക്കും ശസ്ത്രക്രിയകള്‍ക്കും തുടര്‍ചികിത്സക്കുമായി അക്കൗണ്ടിലെ പണം മുഴുവന്‍ ചെലവായി. അപ്പോളോ ആശുപത്രിയില്‍ ഇനിയും 80 ലക്ഷം രൂപ കൂടി അടയ്ക്കാന്‍ ബാക്കിയുണ്ട്. തുടര്‍ചികിത്സക്കും വലിയ തുക ആവശ്യമുണ്ട്.
ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്നതാണ് സനൂപ്കുമാറിന്റ കുടുംബം. അച്ഛന്‍ മരിച്ചു, അമ്മ അര്‍ബുദത്തിന് ചികിത്സയിലാണ്. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ രമ്യ ബിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സനൂപ്കുമാര്‍ ചികിത്സാസഹായസമിതി രൂപവത്ക്കരിച്ചിട്ടുണ്ട്. സനൂപ്കുമാറിനെ സഹായിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍: 0084053000043202, സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശ്ശൂര്‍ ബ്രാഞ്ച്, ഐ.എഫ്.എസ്.സി. SIBL0000084