Header 1 = sarovaram
Above Pot

പാലുവായ് കോതകുളങ്ങര താഴത്തെകാവില്‍ കാര്‍ത്തിക വേല സമാപിച്ചു .

ഗുരുവായൂര്‍: പാലുവായ് കോതകുളങ്ങര ക്ഷേത്രം താഴത്തെകാവില്‍ നടന്ന കാര്‍ത്തിക വേല, ക്ഷേത്രവളപ്പില്‍ നിറഞ്ഞ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ക്ഷേത്രത്തിലെ കുംഭ ഭരണിയാഘോഷത്തിന്റെ ഭാഗമായുള്ള രണ്ടാംദിനമാണ് ഭക്ത്യാദരപൂര്‍വ്വം സമാപിച്ചത്. ക്ഷേത്രം താഴേക്കാവില്‍ ചൊവ്വാഴ്ചത്തെ കാര്‍ത്തിക വേലയോടെയായിരുന്നു സമാപനം.

Astrologer

എണ്ണിയാല്‍ ഒടുങ്ങാത്ത കരിങ്കാളിപ്പടകള്‍ കാവേറുന്ന കുംഭമാസത്തിലെ കാര്‍ത്തിക ദിനത്തില്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി 50-ഓളം കാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാവിലെത്തിയ ഇരട്ട കുതിരകളേയും, തുടര്‍ന്നെത്തിയ കരിങ്കാളികളേയും ക്ഷേത്രം താഴത്തെ കാവിലെ കോമരം മുല്ലപ്പുഴയ്ക്കല്‍ ഗോപി, തുള്ളി അരിയെറിഞ്ഞ് വേലക്കയറ്റം നടത്തി

Vadasheri Footer