ഉപചാരം കഴിഞ്ഞ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തന്‍ ഗുരുവായൂരപ്പനെ തൊഴാനെത്തി

ഗുരുവായൂര്‍:തൃശ്ശൂര്‍ പൂരം എഴുന്നെള്ളിപ്പിലും ,പാറമേക്കാവ് തിരുവമ്പാടി ദേവിമാരുടെ ഉപചാരം ചൊല്ലി പിരിയലും കഴിഞ്ഞ് കൊമ്പന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ ഗുരുവായൂരപ്പനെ തൊഴാനെത്തി.പാറമേക്കാവ് ദേവിയുടെ എഴുന്നെള്ളിപ്പിന് ഉപനായകത്വം വഹിച്ച ആനയാണ് ബ്രഹ്മദത്തന്‍. ചൊവ്വാഴ്ച വൈകിട്ട് എത്തിയെ ബ്രഹ്മദത്തനെ ഗുരുവായൂര്‍ ആനപ്രേമിസംഘം സ്വീകരിച്ചു. ക്ഷേത്രം കിഴക്കേ ദീപസ്തംഭത്തിനുമുന്നില്‍ നിന്ന് തുമ്പിയുയര്‍ത്തി വണങ്ങി.ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി.ഉദയന്‍,,ആര്‍.രാജഗോപാല്‍,കെ.യു.ഉണ്ണി,പാലിയത്ത് കണ്ണന്‍,സി.എസ്.സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു. പാലാ ബാറിലെ അഡ്വ: രാജേഷിന്റെ ഉടമസ്ഥതിയിലുള്ള ബ്രഹ്മദത്തന്‍ തൃശ്ശൂർ പൂരം എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിധ്യമാണ്