728-90

തിരുവെങ്കിടം ക്ഷേത്രത്തിലെ ബ്രഹ്മോത്സവം കൊടിയിറങ്ങി

Star

ഗുരുവായൂര്‍:തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ബ്രഹ്മോത്സവം ചൊവ്വാഴ്ച രാത്രി ആറാട്ടോടെ കൊടിയിറങ്ങി.വൈകിട്ട് ആറാട്ടുബലിയ്ക്കുശേഷം ക്ഷേത്രം കിഴക്കേനടയില്‍ എഴുന്നെള്ളിച്ചുവെച്ചു.

ദീപാരാധന കഴിഞ്ഞ് ഗ്രാമപ്രദക്ഷിണമായിരുന്നു.ആന,വാദ്യമേളങ്ങള്‍,താലം തുടങ്ങിയവ അകമ്പടിയായി.എഴുന്നെള്ളിപ്പ് തിരിച്ചെത്തിയശേഷം ആനയോട്ട ചടങ്ങായിരുന്നു.രാത്രി പത്തോടെ കൊടിയിറക്കി.ബ്രഹ്മോത്സവ സമാപനമായി 25 കലശങ്ങള്‍ അഭിഷേകം ചെയ്തു.

ഉച്ചയ്ക്ക് വിശേഷാല്‍ അന്നദാനത്തിന് ആയിരങ്ങള്‍ പങ്കെടുത്തു.രാവിലെ പ്രദീപ് വടക്കേപ്പാട്ടിന്റെ അഷ്ടപദിയും തിരുവെങ്കിടം അക്ഷരശ്ലോക സദസ്സിന്റെ അക്ഷരശ്ലോകവും ഉണ്ടായി.