Header

മുഖച്ഛായ മാറ്റി തൈക്കാട് വില്ലേജ് ആഫീസ്

ഗുരുവായൂര്‍:നാലു പതീറ്റാണ്ടായി ശോച്യാവസ്ഥയിലായിരുന്ന തൈക്കാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മുഖച്ഛായ മാറി .നാലു ലക്ഷം രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നവീകരിച്ചത്.ചുറ്റുമതിലും മുകളില്‍ ട്രസ്സും നിര്‍മ്മിച്ചിട്ടുണ്ട്.

തൈക്കാട്,ചാവക്കാട്,ഗുരുവായൂര്‍ പരിധിയില്‍പ്പെടുന്ന ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങുന്ന ഈ വില്ലേജ് ഓഫീസിന്റെ അവസ്ഥ വളരെ മോശമായിരുന്നു.ഇത് നേരെയാക്കണമെന്ന് വളരെ കാലത്തെ ആവശ്യമായിരുന്നു.2017 ല്‍ ചാവക്കാട്ട് കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന താലൂക്ക് തല അദാലത്തില്‍ ഗുരുവായൂര്‍ നഗരസഭ 26 ാം വാര്‍ഡ് കൗണ്‍സിലര്‍ അഭിലാഷ് വി.ചന്ദ്രന്‍ നിവേദനം നല്‍കി.ഇതേ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്.

Astrologer