Header 1 vadesheri (working)

ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു

Above Post Pazhidam (working)

സീതത്തോട്: ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു. നിലയത്തിന്റെ സ്വിച്ച്‌ യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇടമണ്‍ സബ് സ്റ്റേഷനില്‍ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്‌യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീ പിടിച്ച്‌ ആളിക്കത്തിയതിനെ തുടര്‍ന്ന് കറണ്ട് ട്രാന്‍സ്‌ഫോര്‍മര്‍( സി ടി) പൊട്ടിത്തെറിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

ഇടമണ്‍ സബ് സ്റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്ന് പോകുന്നത്. അതില്‍ ഒരു ലൈനിലെ കറണ്ട് ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിതെറിച്ചത്.
ജീവനക്കാര്‍ വൈകുന്നേരത്തേ ഷിഫ്റ്റ് ജോലി കഴിഞ്ഞു മടങ്ങുമ്ബോഴാണ് തീപിടുത്തം ഉണ്ടായത്. ആങ്ങമൂഴിയില്‍ നിന്നും മൂഴിയാര്‍ പൊലീസും സീതത്തോട് ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരും പവര്‍ ഹൗസിലെ ജീവനക്കാരും ചേര്‍ന്ന് തീ അണച്ചു.

Second Paragraph  Amabdi Hadicrafts (working)