Post Header (woking) vadesheri

ട്രെയിനിന്റെ ശുചിമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Above Post Pazhidam (working)

ഗുരുവായൂർ: റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഇന്‍വരാജ് 49 ആണ് മരിച്ചത്. ചെന്നൈ എഗ്മൂര്‍ എക്‌സ് പ്രസില്‍ രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടത്. രാവിലെ 6.40നാണ് ട്രെയിന്‍ ഗുരുവായൂരിലെത്തിയത്.

Poonthanam
Rugmani 700-200

ശുചീകരണതൊഴിലാളികള്‍ വൃത്തിയാക്കാന്‍ കയറിയപ്പോള്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ പോലീസും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസുമെത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Vasudev Inn