
ചാവക്കാട് ടൗൺ ഹാളിന് ജീവൻ വെക്കുന്നു

ചാവക്കാട്: ചാവക്കാട് ടൗണ്‍ ഹാളിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എ യുടെ നേതൃത്വത്തിൽ ആലോചന യോഗം നടന്നു. നേരത്തെ നഗരസഭ തയ്യാറാക്കിയ ഡി.പി.ആര്‍ പ്രകാരം നിര്‍മ്മാണം എത്രയും വേഗത്തില്‍ തുടങ്ങുവാന്‍ യോഗത്തില്‍ തീരുമാനിച്ചു.

അതിനുശേഷം ഗുരുവായൂര്‍ എം.എല്‍.എ .എന്‍.കെ.അക്ബര്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ . ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്ക്, പൊതുമരാമത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി.മുഹമ്മദ് അന്‍വര്‍, നഗരസഭ കൗണ്‍സിലര്‍ എം.ആര്‍. രാധാക്യഷ്ണന്‍ ,
നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുത്ത സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിലെ സ്ട്രക്ച്ചറല്‍ കണ്‍സള്‍ട്ടന്‍റ് ഡോ.പ്രസാദ് വര്‍മ്മ തമ്പാന്‍, റീജിയണല്‍ എഞ്ചീനിയര്‍ സതീ ദേവി എ.എം, നഗരസഭ സെക്രട്ടറി എം.എസ്. ആകാശ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചീനിയര്‍ പി.പി. റിഷ്മ, അസിസറ്റന്‍റ് എഞ്ചീനിയര്‍ സി.എല്‍. ടോണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഒക്ടോബർ മാസത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനും തീരുമാനമായി.