Post Header (woking) vadesheri

ടോറസും കാറും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

ഗുരുവായൂർ :കയ്പമംഗലത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു രണ്ടു പേർക്ക് പരിക്കേറ്റു . എരുമപ്പെട്ടി തയ്യൂർ സ്വദേശി ചിങ്ങപുറത്ത് സുരേന്ദ്രൻ (64) ആണ് മരിച്ചത്. സഹ യാത്രികരായ വേലൂർ വെള്ളാറ്റഞ്ഞൂർ വീട്ടിൽ വിഷ്ണു, ചാവക്കാട് കോടതിയിലെ അഭിഭാഷകൻപാവറട്ടി ഉണ്ണി നിവാസിൽ അഡ്വ: വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്.

Arya bhavan inner

നില ഗുരുതരമായതിനാൽ കാർ ഓടിച്ചിരുന്ന വിഷ്ണുവിനെ കൊച്ചിയിലെ ആസ്റ്റർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു , ഇടുപ്പെല്ലിന് പൊട്ടലേറ്റ അഡ്വ വിനോദിനെ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി .

Second Paragraph  Sarovaram(working)

മരിച്ച സുരേന്ദ്രന് കോടതിയിൽ നടക്കുന്ന കേസിന്റെ ആവശ്യാർഥം തിരുവനന്തപുരത്ത് പോയി തിരിച്ചു വരുന്നതിനിടയിൽ കയ്പമംഗലം സെന്ററിൽ വെച്ച്‌ ഞായർ പുലർച്ചെ യാ യിരുന്നു അപകടം, കാർ പൂർണമായും തകർന്നു കാറിൻറെ ഡ്രൈവർ ഉറങ്ങി പോയതെന്നാണ് സംശയം

Third paragraph Saravan bhavan