Header 1 = sarovaram
Above Pot

ടോൾ പ്ലാസ സൗജന്യ പാസ്സ് നിഷേധിച്ചു. ഉപഭോക്തൃ കോടതിയുടെ അടിയന്തിര നോട്ടിസ്

തൃശൂർ : റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിൻ്റെ പേരിൽ ടോൾ പ്ലാസയിൽ നിന്നു് സൗജന്യ പാസ്സ് നിഷേധിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ ഉപഭോക്തൃ കോടതിയിൽ നിന്ന് അടിയന്തിരനോട്ടിസ് .ഒല്ലൂർ പന്തൽ റോഡിലെ ജോസഫ് കാരക്കട ഫയൽ ചെയ്ത ഹർജിയിലാണ് ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിനെതിരെയും തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ജില്ലാ കലക്ടർക്കെതിരെയും ഇപ്രകാരം ഉത്തരവായതു്

Astrologer

ജോസഫ് കാരക്കട ടോൾ പ്ലാസയുടെ പത്തു് കിലോമീറ്റർ പരിധിയിലാണ് താമസിച്ചു വരുന്നത്. അതിനാൽ സൗജന്യ പാസ്സിന് അർഹതയുണ്ടായിരുന്നു. സൗജന്യ പാസ്സ് അനുവദിച്ചിരുന്നതും പുതുക്കി വരാറുള്ളതുമാണ് 202l ഒക്ടോബർ 19 ന് ഹർജിക്കാരന് സൗജന്യ പാസ്സ് പുതുക്കേണ്ടതുണ്ടായിരുന്നു. അതിന് സമീപിച്ചപ്പോ ൾ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടാണ് ടോൾ പ്ലാസ അധികൃതർ സ്വീകരിക്കുകയുണ്ടായതു് തുടർന്ന് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് വേണ്ടി തൃശൂർ കോർപ്പറേഷൻ സോണൽ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ടോൾ പ്ലാസയിലെ സൗജന്യ പാസ്സ് പുതുക്കലിന് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും പുതിയ ഗവണ്മെൻ്റ് ഓർഡർ പ്രകാരം ടോൾ പ്ലാസ അധികൃതർക്ക് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുവാൻ അധികാരമില്ലെന്നും അറിയിച്ചു .

തുടർന് ടോൾ പ്ലാസ അധികൃതരെ സമീപിച്ചപ്പോൾ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന നിലപാടാണ് സ്വീകരിച്ചത്.ഈ അവസ്ഥയിൽ ജോസഫിന് സൗജന്യ പാസ്സ് പുതുക്കുവാനായില്ല. തുടർന്നാണ് ജോസഫ് ഹർജിയുമായി അഡ്വ.എ ഡി ബെന്നി മുഖേന ഉപഭോക്തൃ കോടതിയെ സമീപിച്ചത് .പ്രാഥമികവാദം കേട്ട പ്രസിഡണ്ട് സി ടി സാബു മെമ്പർ ശീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷികളോട് 2021 ഒക്ടോബർ 29 ന് കോടതി മുമ്പാകെ മറുപടി നല്കുവാൻ ആവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിക്കുയായിരുന്നു

Vadasheri Footer