Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്ര നടയിലെ ശുചി മുറി ഉപയോഗിക്കണമെങ്കിൽ യുവതികൾ കനിയണം .

ഗുരുവായൂർ : ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് മുള്ളണമെങ്കിൽ ദേവസ്വം കംഫർട്ട് സ്റ്റേഷനിലെ യുവതികൾ കനിയണം . കിഴക്കേ നടയിൽ ദേവസ്വം ഒന്നര കോടി രൂപ ചിലവഴിച്ചു നവീകരണം നടത്തിയ കംഫർട്ട് സ്റ്റേഷനിൽ ആണ് ജീവനക്കാരായ യുവതികളുടെ കനിവിൽ ഭക്തർ ശുചി മുറി ഉപയോഗിക്കേണ്ടി വരുന്നത് .മൂന്നു നിലയിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷൻ ശുചീകരിക്കാൻ പ്രതിമാസം രണ്ടര ലക്ഷത്തോളം രൂപയാണ് കരാറുകാരന് ദേവസ്വം നൽകുന്നത്. ശുചീകരണ ജോലിക്കായി കരാറുകാരൻ നിയമിച്ച യുവതികൾ ആണ് ഭക്തർ എപ്പോൾ എവിടെ ശുചിമുറി ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നത്.

Astrologer

ക്‌ളീനിംഗിന്റെ പേര് പറഞ്ഞു താഴത്തെ നില ഭൂരിഭാഗം സമയവും അടച്ചിടും മുട്ടുവേദന ഉള്ളവർ അടക്കം വയോധികർ മുകൾ നിലയിൽ പോയി വേണം കാര്യം സാധിക്കാൻ .. നിലം കഴുകിയാൽ വെള്ളം തുടച്ചു നീക്കാതെ തനിയെ ഉണങ്ങാൻ വിടും , മണിക്കൂറുകൾ എടുക്കും നിലം ഉണങ്ങാൻ, ഉണങ്ങി കഴിഞ്ഞാൽ പോലും തുറന്നു കൊടുക്കില്ല .തുറന്ന് കൊടുത്താൽ വീണ്ടും അഴുക്കാകും, അത് വീണ്ടും ശുചിയാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണു അടച്ചിടുന്നത്. ദേവസ്വത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ ഒന്നിന് പോകാൻ വന്നാൽ അപ്പോൾ തന്നെ അത് തുറന്നു കൊടുക്കും , അവർ കാണുന്നത് വൃത്തിയായി കിടക്കുന്ന കംഫർട്ട് സ്റ്റേഷൻ ആകും മുകൾ നിലയിലേക്ക് കയറാൻ ഒന്നും വന്നവർ തയ്യാറാകില്ല,

തങ്ങളുടെ ജോലി ഭാരം കുറക്കാൻ യുവതികൾ കണ്ടെത്തിയ വഴിയാണ് കംഫർട്ട് സ്റ്റേഷൻ അടച്ചിടൽ . പണം വാങ്ങാതെയല്ലേ ശുചി മുറി ഉപയോഗിക്കാൻ തരുന്നത് എന്ന മനോഭാവമാണ് ഈ യുവതികൾ പ്രകടിപ്പിക്കുന്നത് . ഇത് ഒക്കെ പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ സഹകരണ സംഘത്തിന്റെ പിറകെയാണ്. പല ഭാഗങ്ങളിൽ ആയി ശുചി മുറികൾ പണിയുന്നതിന് പകരം മൂന്നു നിലകെട്ടിടം പണിത് ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിച്ചതോടെ വരുന്ന ആയിരങ്ങളുടെ ആശ്രയമായി ഇവിടെ .. ശബരിമല തീർത്ഥാടകർ കൂടി വരുന്നതോടെ ഇവിടത്തെ തിരക്ക് നിയന്ത്രിക്കുക എളുപ്പമല്ലാതാകും

Vadasheri Footer