പിതൃ സ്മൃതി സദസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ഒരുക്കിയ പിതൃസ്മൃതി സദസ്സ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോവിനാഥ് ഉൽഘാടനം ചെയ്തു. പുരസ്ക്കാര വിതരണവും ചെയർമാൻ നിർവഹിച്ചു.തെക്ക് മുറി മാധവൻ നായർസ്മാരക 10,001രൂപ യും ഫലകവും അടങ്ങിയ പുരസ്ക്കാരം കഥകളിയാചാര്യൻഡോ: കലാമണ്ഡലം ഗോപിക്കും, കണ്ടിയൂർ സുശീലമ്മ സ്മാരക 10,001 രൂപ യും ഫലകവും അടങ്ങിയ പുരസ്ക്കാരം എം.ടി.വാസുദേവൻ നായരുടെ സഹധർമ്മിണിയും,നൃത്തനിറവുമായ കലാമണ്ഡലം സരസ്വതിയ്ക്കും സമ്മാനിച്ചു.

Poonthanam
Rugmani 700-200

കൂട്ടായ്മ പ്രസിഡണ്ട് കെ.ടി. ശിവരാമൻ നായർ അധ്യക്ഷനായി.നേരത്തെ ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി തുടക്കം കുറിച്ചു. കൂട്ടായ്മ കോഡിനേറ്റർ അഡ്വ.രവി ചങ്കത്ത് ,സെകട്ടറി അനിൽ കല്ലാറ്റ്, കല്ലൂർ ഉണ്ണികൃഷ്ണൻ , ബാലൻ വാറണാട്ട്, ശശി കേനാടത്ത് . ജയറാം ആലക്കൽ, മുരളി അകമ്പടി , ശശികുമാർ കൊട മന,എന്നിവർ പ്രസംഗിച്ചു.

Vasudev Inn

രാമകൃഷ്ണൻ ഇളയതിനെയും, പെരുന്തട്ട ക്ഷേത മാതൃ സമിതിയെയും, ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും ചടങ്ങിൽആ ദരിച്ചു. ഇരുപത്തിയഞ്ചോളം ഉന്നത വിദ്യാർത്ഥികൾക്ക് എൻഡോമെന്റ് സ്ക്ളോർഷിപ്പും നൽകി. തുടർന്ന് . ഗാനാലാപനവും സ്നേഹവിരുന്നും നടന്നു . മുരളി മുള്ള ത്ത്,ഹരിദാസ്മാമ്പുഴ ,നിർമ്മല നായ്കത്ത്, സരള മുള്ളത്ത് .ടി ദാക്ഷായണി, ഗീതാ ഹരി.. ഇ.യു രാജഗോപാൽ .രാധാ ശിവരാമൻ, ഉഷാ ശശികുമാർ ,എം. ശ്രീനാരായണൻ , വി.ബാലകൃഷ്ണൻ നായർ , ഹരി കൊട മന, രാധാകൃഷ്ണൻ കണ്ടിരിoഗത്ത് , അംബിക പുല്ലാട്ട്, ബിന്ദുദാസ്, കെ. കാർത്തിക, ശാന്ത മണ്ണുങ്ങൽ തുടങ്ങിയ വർ നേതൃത്വം നൽകി