Header 1 vadesheri (working)

ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര നിഷേധിച്ചു, കെ എസ് ആർ ടി ക്കെതിരെ ഉപഭോക്തൃ കോടതി .

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശൂർ : ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ബസിൽ യാത്ര ചെയ്യുവാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. കൊല്ലം തേവലക്കര സ്വദേശി സൗപർണ്ണികയിലെ പ്രേംജിത്ത് ജെ ആർ ഭാര്യ കീർത്തി മോഹൻ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ തൃശൂരിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയും തിരുവനന്തപുരത്തെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഉപഭോക്തൃ കോടതി വിധിയായതു്

Second Paragraph  Amabdi Hadicrafts (working)

രാത്രി 12.15നുള്ള ബസ്സിൽ തൃശൂരിൽ നിന്ന്‌ കായംകുളത്തേക്ക് യാത്ര ചെയ്യുവാൻ 374 രൂപ നൽകി ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ സീറ്റ് നമ്പറുകൾ അനുവദിച്ചു നൽകിയിരുന്നു. യാത്രാ സമയം ബസ് സ്റ്റാൻഡിലെത്തിയെങ്കിലും യാത്ര ചെയ്യുവാൻ അനുവദിക്കുകയുണ്ടായില്ല തുടർന്ന് ഹർജി ഫയൽ ചെയ്യകയായിരുന്നു ഹർജിക്കാർക്ക് അനുവദിച്ച സീറ്റുകളിൽ സ്പോട്ട് അലോട്ട്മെൻറ് പ്രകാരം മറ്റു രണ്ടു പേർക്ക് സീറ്റ് അനുവദിച്ചു എന്നായിരുന്നു എതൃകക്ഷികളുടെ വാദം കെ എസ് ആർ ടി സി യുടെ ഭാഗത്തുനിന്ന് ഗുരുതരമായ സേവന വീഴ്ചയുണ്ടെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ: കെ രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2000 രൂപയും നൽകുവാൻ വിധിച്ചു ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി