Header 1 = sarovaram
Above Pot

ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതി ആഘോഷം ഗുരുവായൂരിൽ

ഗുരുവായൂർ : കേരള നവോത്ഥാനത്തിന് ആവേശകരമായ മുന്നേറ്റം പകർന്ന ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതി ആഘോഷ ചടങ്ങുകൾ വിപുല മായി നടത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രപ്രവേശന സത്യാഗ്രഹസമര നവതിക്കൊപ്പം ഗുരുവായൂർ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവർണജൂബിലിയും ഉചിതമായി ആഘോഷിക്കും .

Astrologer

ക്ഷേത്രപ്രവേശന സത്യാഗ്രഹസമര നവതി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി . പിണറായി വിജയൻ , ദേവസ്വം പിന്നോക്ക ക്ഷേമം പാർലമെന്ററികാര്യ വകുപ്പുമന്ത്രി . കെ . രാധാകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള സാമൂഹിക – രാഷ്ട്രീയ – സാംസ്കാരിക ആദ്ധ്യാത്മിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിക്കാ നാണ് ദേവസ്വം തീരുമാനം .
മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ സൗകര്യാർത്ഥം നവംബർ ആദ്യവാരം തന്നെ പരി പാടി നടക്കും . കൂടാതെ , സത്യാഗ്രഹസമര നവതിയുടെ ചരിത്ര പ്രാധാന്യം വിളിച്ചോതുന്ന സ്മരണിക പ്രസിദ്ധി കരിക്കാനും ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചിട്ടുണ്ട് .

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നൽകുന്ന ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര ജേതാ വിനെ നിശ്ചയിക്കാനുള്ള പുരസ്കാര നിർണ്ണയ സമിതി യോഗം തീരുമാനിച്ചു . ഉദയാസ്തമനപൂജ വഴിപാട് നടത്തുന്ന ഒരു വഴിപാടുകാരന് 5 പേരെ മാത്രം പൂജക്ക് പങ്കെടുപ്പിക്കാൻ യോഗം അനുമതി നൽകി . പുഴയുടെ തലേദിവസത്തെ അരിയളവ് ചടങ്ങിന് 2 പേർക്ക് വിതമായിരിക്കും പ്രവേശ നാനുമതി .

ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച വിളക്കുകൾ , ദേവസ്വം അധീനതയിലുള്ളതും നിലവിൽ ഉപയോ ഗിക്കാത്തതുമായ വിവിധ സാധനങ്ങൾ എന്നിവ നവംബർ 15 മുതൽ പരസ്യലേലത്തിൽ വിറ്റഴിക്കും . ക്ഷേത്രക്കുള ത്തിന്റെ ( രുദ്രതീർത്ഥം ) കിഴക്ക് വശത്തുള്ള നടപ്പന്തലിൽ വെച്ചാവും ലേലം .

ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ . കെ . ബി . മോഹൻദാസ് അധ്യക്ഷത വഹിച്ചു . ഭരണസമിതി അംഗങ്ങളായ സർവ്വശി . എ . വി . പ്രശാന്ത് , കെ . അജിത് , കെ . വി . ഷാജി , ഇ . പി . ആർ . വേശാല , അഡ്വ . കെ . വി മോഹനകൃഷ്ണൻ , അഡ്മിനിസ്ട്രേറ്റർ . കെ . പി . വിനയൻ എന്നിവർ പങ്കെടുത്തു

Vadasheri Footer