Post Header (woking) vadesheri

തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് തുഷാർ വെള്ളാപ്പള്ളി

Above Post Pazhidam (working)

ന്യൂ ഡെൽഹി : മത്സരിക്കുന്നതിന് ബിജെപിക്ക് മുന്നിൽ ഉപാധിവച്ച് തുഷാർ വെള്ളാപ്പള്ളി. ലോക്സഭാ സീറ്റില്‍ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ആവശ്യത്തിന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയിട്ടില്ല. ചർച്ചകൾക്കായി തുഷാർ ദില്ലിയിൽ തുടരുകയാണ്.

Ambiswami restaurant

തന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. തൃശൂരിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. മത്സരിക്കാൻ മോദിയും അമിത് ഷായും ആവശ്യപ്പെട്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തിങ്കളാഴ്ച പാർട്ടിയോഗം ചേർന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന