തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എൻ ഡി എ സ്ഥാനാർഥി , പ്രഖ്യാപനം നാളെ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും.തൃശൂര്‍ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തൃശൂര്‍, വയനാട്, ഇടുക്കിസംവരണ മണ്ഡലങ്ങളായ മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് ബി.ഡി.ജെ.എസിന് നല്‍കിയിരിക്കുന്നത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂരില്‍ കെ.പി.എം.എസ് നേതാവ് ടി.വി. ബാബുവും മാവേലിക്കരയില്‍ തഴവ സഹദേവനും മത്സരിക്കും. ഇടുക്കിയില്‍ ബിജു കൃഷ്ണനേയും വയനാട്ടില്‍ ആന്റോ അഗസ്റ്റിനെയുമാണ് ബി.ഡി.ജെ.എസ് ഇറക്കുന്നത്.
എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവയ്‌ക്കാതെയാകും തുഷാര്‍ ജനവിധി തേടുക. അതേസമയം, ചുമതലകള്‍ രാജിവച്ച ശേഷമേ എസ്.എന്‍.ഡി.പി ഭാരവാഹികള്‍ മത്സരിക്കാവൂ എന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് എസ്.എന്‍.ഡി.പി യോഗം.