728-90

തൃശൂരിൽ ടി എൻ പ്രതാപൻ തന്നെയെന്ന് ഏഷ്യാനെറ്റ് അഭിപ്രായ സര്‍വെയും

Star

ഗുരുവായുർ : തൃശൂർ ലോകസഭാ സീറ്റ് യു ഡി എഫ് പിടിച്ചെടുക്കുമെന്നു ഏഷ്യാനെറ്റ് ന്യൂസ് – AZ റിസര്‍ച്ച്‌ പാര്‍ട്‌ണേഴ്‌സ് നടത്തിയ പ്രീപോള്‍ സര്‍വേ . ടി എൻ പ്രതാപന് വിജയിക്കുമെന്ന് 36 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 32 ശതമാനം പേരാണ് രാജാജി മാത്യു തോമസിനെ പിന്തുണച്ചത് . താരപരിവേഷവുമായി വന്ന സുരേഷ് ഗോപിക്ക് 26 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത് . കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടുന്നു . . വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും യുഡിഎഫും മധ്യകേരളത്തില്‍ എല്‍ഡിഎഫിനുമാണ് മുന്‍തൂക്കം.

കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനും പാലക്കാട് എംബി രാജഷും വിജയിക്കുമെന്നാണ് സര്‍വെ. കണ്ണൂരില്‍ കെ സുധാകരനും, വടകരയില്‍ കെ മുരളീധരനും, കോഴിക്കോട് എംകെ രാഘവനും, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും വിജയിക്കുമെന്നാണ് സര്‍വെ റിപ്പോര്‍ട്ടുകള്‍.
ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍്ത്ഥി പികെ ബിജുവും ചാലക്കുടിയില്‍ ഇന്നസെന്റും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും വിജയിക്കും. എറണാകുളത്ത് ഹൈബി ഈഡനുമാണ് ജയം പ്രവചിച്ചിരിക്കുന്നത്.

കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനുമാണ് വിജയസാധ്യത. മാവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് മണ്ഡലം നിലനിര്‍ത്തും. പത്തനംതിട്ടയില്‍ ആന്റോ അന്റണിക്കാണ് മുന്‍തൂക്കം. കടുത്ത മത്സരമാണ് പത്തനംതിട്ടയില്‍ നടക്കുകയെന്നാണ് സര്‍വെ പറയുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്.

ആറ്റിങ്ങല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്ബത്തും കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും വിജയിക്കും. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് വിജയസാധ്യതയെന്ന് സര്‍വെ പറയുന്നു.. ഇടുക്കി , ആറ്റിങ്ങൽ പാലക്കാട് ,കാസർകോഡ് എന്നീ മണ്ഡലങ്ങളിൽ ഒരു ശതമാനമാണ് യു ഡി എഫിനെക്കാൾ എൽ ഡി എഫി ന് മുൻ തൂക്കമുള്ളത് . ആലത്തുരിലും , ചാലക്കുടിയിലും എൽ ഡി എഫി ന് രണ്ടു ശതമാനം കൂടുതൽ മുൻതൂക്കമുണ്ട് .വടകരയിൽ കെ മുരളീധരൻ വലിയ പിന്തുണയാണ് സർവേയിൽ പറയുന്നത് .അത് പോലെ കുമ്മനത്തിനും വലിയ പിന്തുണ സർവേയിൽ പറയുന്നു