Header

തിരുവെങ്കിടം സുകൃതം വിഷു-ഈസ്റ്റര്‍ കൂട്ടായ്മ സംഘടിപ്പിച്ചു.

ഗുരുവായൂര്‍: തിന്മയുടെ മേല്‍ നന്മ വിജയംനേടുന്ന വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ അമ്മമാരുമായി പങ്കുചേരുന്നതിന് തിരുവെങ്കിടം സുകൃതം സംഘടന, ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവെങ്കിടം സുകൃതം പ്രസിഡണ്ട് മേഴ്‌സി ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ ഗുരുവായൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മുഖ്യാതിഥിയായി അമ്മാമാര്‍ക്ക് വിഷുകൈനീട്ട വിതരണം നടത്തി. ചടങ്ങില്‍ സീറോ മലബാര്‍ സഭ പി.ആര്‍.ഓ പി.ഐ. ലാസര്‍ മാസ്റ്റര്‍ വിഷു-ഈസ്റ്റര്‍ പെന്‍ഷന്‍ വിതണവും, മാധ്യമ പ്രവര്‍ത്തകന്‍ വിജയന്‍ മേനോന്‍ വിഷു-ഈസ്റ്റര്‍ പലവ്യജ്ഞന കിറ്റും വിതരണം ചെയ്തു. വിഷു കാര്‍ഷിക ചിന്തകളെകുറിച്ച് റിട്ട: കൃഷി ഓഫീസര്‍ പി.ആര്‍. സുബ്രഹ്മണ്യനും, ആശംസനേര്‍ന്ന് ടി.വി. ബാലന്‍ നമ്പ്യാരും സംസാരിച്ചു. പാലിയത്ത് ഗോപിക ഗിരീഷ്‌കുമാര്‍ ദീപപ്രകാശനം ചെയ്ത് ഹൃദ്യയുടെ പ്രാര്‍ത്ഥനയോടേയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ബാലന്‍ വാണാട്ട് സ്വാഗതവും, സ്റ്റീഫന്‍ ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.