Header 1 vadesheri (working)

തൃത്താലയിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

Above Post Pazhidam (working)

തൃത്താല : പാലക്കാട് തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് അപകടം ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകൻ ജഗന്‍ (16 ) കൊമ്മാത്ര വളപ്പില്‍ സുകുമാരന്‍റെ മകൻ സായൂജ് (16) എന്നിവരാണ് മരിച്ചത്. രണ്ടു മണിയോടെ അഞ്ചു പേരടങ്ങുന്ന കൂട്ടുകാർ ഒരുമിച്ച് കുളിക്കാൻ എത്തിയതായിരുന്നു.. ഇവരിൽ ഒരാൾ മുങ്ങിയപ്പോൾ രക്ഷിക്കാനായി ചാടിയതാണ് രണ്ടാമനും.

First Paragraph Rugmini Regency (working)

ഇരുവരെയും ഉടൻ കരയ്ക്ക് എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിൽ നീന്തൽ പഠിക്കുന്നതിടെയാണ് അപകടം ഉണ്ടായത്.കല്ലടത്തൂർ ഗോഖലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇരുവരും . എടപ്പാൾ സർക്കാർ ആശുപത്രിയിൽ മോ ർച്ചിറയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Second Paragraph  Amabdi Hadicrafts (working)