Header 1 vadesheri (working)

തൃത്താലയിൽ മയക്ക് മരുന്ന് നൽകി പീഡനം, രണ്ടു പേർ അറസ്റ്റിൽ

Above Post Pazhidam (working)

തൃത്താല : കറുകപുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. അഭിലാഷ് ,നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മുഹമ്മദ് എന്ന ഉണ്ണി ഒളിവിലാണ്. മയക്കുമരുന്ന് സംഘത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

First Paragraph Rugmini Regency (working)

പതിനാറു വയസ്സു മുതല്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ സുഹൃത്ത് മുഹമ്മദ് എന്ന ഉണ്ണി രണ്ട് സ്ഥലങ്ങളിലെത്തിച്ച്‌ ഉപദ്രവിച്ചു. നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു നൗഫലിന്റെ ഉപദ്രവം. ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.

പ്രായപൂര്‍ത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് റാക്കറ്റില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങി. സംഘത്തിന്റെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Second Paragraph  Amabdi Hadicrafts (working)

പ്രതികളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു.