Post Header (woking) vadesheri

തൃശൂരിൽ റോക്കറ്റ് പോലെ കുതിച്ച് കോവിഡ് ,സ്ഥിരീകരിച്ചത് 1,828 പേര്‍ക്ക്,ടി പി ആർ 22.86%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : തൃശൂരിൽ റോക്കറ്റ് പോലെ കുതിച്ച് കോവിഡ്, ജില്ലയില്‍ തിങ്കളാഴ്ച്ച 1,828 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,117 രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,879 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,81,468 ആണ്. 3,71,693 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.86% ആണ്.

Second Paragraph  Sarovaram(working)
  ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം 1,814 ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും,  ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 126 പുരുഷന്‍മാരും 124 സ്ത്രീകളും 10 വയസ്സിനു താഴെ 51 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)
  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 242
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 469
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 341
  4. സ്വകാര്യ ആശുപത്രികളില്‍ – 551
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ -689

കൂടാതെ 3,759 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,011 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 363 പേര്‍ ആശുപത്രിയിലും 648 പേര്‍ വീടുകളിലുമാണ്.

          7,995 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,356 പേര്‍ക്ക്      ആന്‍റിജന്‍ പരിശോധനയും, 3,395 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും,  244  പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 27,61,099 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
                 
      മുണ്ടത്തിക്കോട്, പാണഞ്ചേരി, വരന്തരപ്പിള്ളി, കൊടകര, ആനന്ദപുരം, കാറളം, ദേശമംഗലം, വരവൂർ, കാട്ടൂർ, പറപ്പൂക്കര എന്നിവിടങ്ങളില്‍ നാളെ (24ന് ) മൊബൈല്‍ ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി  ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                     ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

                    വിഭാഗം                               ഫസ്റ്റ് ഡോസ്                 സെക്കന്‍റ് ഡോസ്
  1. ആരോഗ്യപ്രവര്‍ത്തകര്‍ 49,726 41,824
  2. മുന്നണി പോരാളികള്‍ 39,751 27,357
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ 5,09,281 48,204
  4. 45 വയസ്സിന് മുകളിലുളളവര്‍ 10,65,530 5,17,372
  5. ആകെ 16,64,288 6,34,757