Post Header (woking) vadesheri

തൃശൂരിൽ പത്തി മടക്കാതെ കോവിഡ് 2,423 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, ടി പി ആർ 17.82%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 2,423 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2536 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,566 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,64,767 ആണ്. 3,52,339 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.82% ആണ്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan
  ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 2,403 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 155 പുരുഷന്‍മാരും 169 സ്ത്രീകളും 10 വയസ്സിനു താഴെ 93 ആണ്‍കുട്ടികളും 76 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 212
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 593
സര്‍ക്കാര്‍ ആശുപത്രികളില്‍ – 364
സ്വകാര്യ ആശുപത്രികളില്‍ – 462
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 699

കൂടാതെ 5,813 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,508 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 280 പേര്‍ ആശുപത്രിയിലും 2,228 പേര്‍ വീടുകളിലുമാണ്.

13,600 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,000 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,326 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 274 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 26,77,524 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കുത്താമ്പുളളി, പരിയാരം, തൃക്കൂര്‍, വരന്തരപ്പിളളി, കൊടക്കര, തളിക്കുളം, കൈപ്പമംഗലം, പൂമല, മുണ്ടത്തിക്കോട്, പോര്‍ക്കുളം, ചൊവ്വന്നൂര്‍ എന്നിവിടങ്ങളില്‍ നാളെ (16ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                     ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,489 41,774
മുന്നണി പോരാളികള്‍ 39,575 27,321
18-44 വയസ്സിന് ഇടയിലുളളവര്‍ 4,07,486 43,073
45 വയസ്സിന് മുകളിലുളളവര്‍ 9,91,864 4,98,110
ആകെ 14,88,414 6,10,278