Post Header (woking) vadesheri

തൃശ്ശൂരിൽ 1405 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.00%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയിൽ വ്യാഴാഴ്ച്ച 1405 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1567 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,157 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,100 ആണ്. 2,83,199 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.00% ആണ്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ജില്ലയിൽ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1,390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 106 പുരുഷന്‍മാരും 86 സ്ത്രീകളും പത്ത് വയസ്സിനു താഴെ 79 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജി – 166
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 596
സര്‍ക്കാര്‍ ആശുപത്രികളിൽ – 270
സ്വകാര്യ ആശുപത്രികളിൽ – 327
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളിൽ – 710

കൂടാതെ 5,683 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
1,723 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 290 പേര്‍ ആശുപത്രിയിലും 1,433 പേര്‍ വീടുകളിലുമാണ്.

11,704 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 6,322 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,151 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 231 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 22,16,431 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

   പറപ്പൂക്കര, തളിക്കുളം, വലപ്പാട്, പടിയൂര്‍, ചാവ ക്കാട്, വല്ലചിറ, പാവറട്ടി, മുണ്ടത്തിക്കോട് എന്നിവിടങ്ങളിൽ  നാളെ (16ന് ) മൊബൈൽ  ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി   ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,169 41,209
മുന്നണി പോരാളികള്‍ 38,957 26,726
18-44 വയസ്സിന് ഇടയിലുളളവര്‍ 1,68,657 17,709
45 വയസ്സിന് മുകളിലുളളവര്‍ 7,49,992 2,89,662
ആകെ 10,05,775 3,75,306