728-90

ഇന്ധനവില വർദ്ധനവിനെതിരെ ഗുരുവായൂരിൽ അടുപ്പ് കൂട്ടി സമരം

Star

ഗുരുവായൂർ : ഇന്ധനവില വർദ്ധനവിനെതിരെ ഗുരുവായൂരിൽ കോൺഗ്രസ്സ് – മഹിളാ കോൺഗ്രസ്സ് നേതൃത്വത്തിൽ കിഴക്കെ നട മജ്ജളാൽ പരിസരത്ത് അടുപ്പ് കൂട്ടി സമരം നടത്തി.മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് മേഴ്സി ജോയിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ സമരം ഉൽഘാടനം ചെയ്തു. മഹിളാ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ബിന്ദു നാരായണൻ മുഖ്യപ്രഭാഷണം നടത്തി.-ബാലൻ വാറണാട്ട് ,പ്രിയാ രാജേന്ദ്രൻ, സുഷാ ബാബു, പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു. അടുപ്പ്കൂട്ടി തയ്യാറാക്കിയ കാപ്പി വിതരണവും ചെയ്തു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ സമരം നടത്തി.