Post Header (woking) vadesheri

തൃശൂരിൽ 1,113 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.31%

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയിൽ ഞായാറാഴ്ച്ച 1,113 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,251 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,371 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,61,932 ആണ്. 2,49,998 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.31% ആണ്.

Arya bhavan inner

Second Paragraph  Sarovaram(working)

ജില്ലയിൽ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 1102 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Third paragraph Saravan bhavan

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 81 പുരുഷന്‍മാരും 92 സ്ത്രീകളും പത്ത് വയസ്സിനു താഴെ 36 ആണ്‍കുട്ടികളും 54 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 162
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 719
സര്‍ക്കാര്‍ ആശുപത്രികളിൽ – 291
സ്വകാര്യ ആശുപത്രികളിൽ – 318
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളിൽ – 961

കൂടാതെ 6,807 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
1425 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 223 പേര്‍ ആശുപത്രിയിലും 1202 പേര്‍ വീടുകളിലുമാണ്.
9,844 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 4,824 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,893 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 127 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 19,25,440 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

അവിണിശ്ശേരി, നടത്തറ, തെക്കുംകര എന്നിവിടങ്ങളി നാളെ (21/06/2021) മൊബൈൽ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം – ഫസ്റ്റ് ഡോസ് – സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ – 46,704 – 39,374
മുന്നണി പോരാളികള്‍ – 37,669 – 24,610
45 വയസ്സിന് മുകളിലുളളവര്‍ – 6,40,745 – 1,35,678
18-44 വയസ്സിന് ഇടയിലുളളവര്‍ – 1,14,040 – 467

ആകെ – 8,39,158 – 2,00,129